
അമ്പിളി സുനിൽ
മുണ്ടക്കയം: മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രവർത്തനം അവസാനിപ്പിക്കാതിരുന്ന മുണ്ടക്കയം ആശുപത്രി റോഡിന് സമീപമുള്ള ജെ ജെ ദന്താശുപത്രി തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന് പൊലീസ് എത്തി പൂട്ടിച്ചു.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേർ ചികിത്സയക്കായി എത്താറുള്ള ഇവിടെ കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ക്ക് കോവിഡ് പോസീറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്.വിവരം മാനേജ്‌മെന്റ് അറിഞ്ഞിട്ടും ആശുപത്രി അടക്കാനുള്ള നടപടികളിലേക്ക് കടന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാഭം മാത്രം നോക്കി ചികിത്സിക്കുന്ന ഇത്തരം ആശുപത്രികളാണ്, കോവിഡ് വ്യാപനത്തിനുള്ള വഴിയൊരുക്കുന്നതെന്ന് തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ദന്തചികിത്സയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ കോവിഡ് കാലത്ത് ഗവണ്‍മെന്റും ആരോഗ്യവകുപ്പും പുറത്തിറക്കിയിരുന്നു. ഇതൊന്നും പാലിക്കാതെയാണ് ഈ ആശുപത്രിയില്‍ ചികിത്സ നടത്തുന്നതെന്ന് മുന്‍പും പരാതികളുയര്‍ന്നിട്ടുണ്ട്.