പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 25കാരിയും കാമുകനും അറസ്റ്റിൽ; യുവതിയെ കണ്ടെത്തിയത് മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ; കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് ജെ.ജെ ആക്ട് പ്രകാരം യുവതിക്കെതിരെ കേസ്
കൊല്ലം: അഞ്ച് വയസുകാരനേയും രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ.
കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി (25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. അശ്വതിയുടെ കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം 13നാണ് യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്.
മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ യുവതിയേയും കാമുകനേയും കണ്ടെത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് ജെ.ജെ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
Third Eye News Live
0