
പാൽ വില വർദ്ധിപ്പിക്കാൻ തീരുമാനമുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോൾ പാൽ വില കൂട്ടാൻ പറ്റില്ല. മിൽമ ഇത് സംബന്ധിച്ച് നിർദ്ദേശം സർക്കാരിന് മുന്നിൽവെച്ചാൽ പരിഗണിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അറിയിച്ചു.
പാൽ വില കുറച്ച് വർദ്ധിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. എന്നാൽ കൂടുതൽ പാടില്ല. ക്ഷീര കർഷകർക്കുവേണ്ടിയാണ് പാൽ വില വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം എത്രരൂപയാണ് വർധിപ്പിക്കുക എന്നത് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
സർക്കാരിൻ്റെ അനുമതിയോടെയാണ് മിൽമ പാൽ വില വർദ്ധിപ്പിക്കുക. പാലിന്റെ വില കൂട്ടിയാൽ മിൽമയുടെ എല്ലാ പാൽ ഉൽപന്നങ്ങൾക്കും അനുപാതികമായി വില വർദ്ധിപ്പിക്കും. സ്വകാര്യ ഉൽപാദകരും വില കൂട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


