ജെ ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം; ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് അതിവേഗം പരിഹാരം കാണണം; മലങ്കര കത്തോലിക്കാ സൂന്നഹദോസ്

Spread the love

തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആവശ്യപ്പെട്ടു.

video
play-sharp-fill

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് അതിവേഗത്തില്‍ പരിഹാരം കാണണമെന്ന് പട്ടം കാതോലിക്കേറ്റ് സെന്ററില്‍ സമാപിച്ച എപ്പിസ്കോപ്പല്‍ സുന്നഹദോസ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

ഭരണഘടനയും ക്രിസ്‌തീയ വിശ്വാസവും രാജ്യത്ത് സംരക്ഷിക്കെപ്പെടേണ്ടതാണെന്നും സുന്നഹദോസ് അഭിപ്രായപ്പെട്ടു. അദ്ധ്യാപക നിമയനത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഗവണ്മെന്റ് എടുത്ത തീരുമാനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും അധ്യാപകരോട് നീതി കാട്ടണമെന്നും സുന്നഹദോസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേജർ ആർച്ചുബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേർന്ന സുന്നഹദോസ് സമാപിച്ചു.