ഒറ്റദിവസം കൊണ്ട് എത്തിച്ചത് 126 ലോഡ് കരിങ്കല്ല്: തുറമുഖ നിർമ്മാണം ശരവേഗത്തിൽ; ഇതിനല്ലേ അദാനി കാത്തിരുന്നത്..? ഇതാണ് പിണറായിസം,നയപരമായ സമീപനം…!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശരവേഗത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തുറമുഖ നിർമ്മാണ സ്ഥലത്ത് ഇന്നലെ മാത്രമെത്തിയത് 126 ലോഡ് കരിങ്കല്ല്. മുതലപ്പൊഴിയിൽ നേരത്തെ എത്തിച്ച കല്ലുകളും കടവിള ക്വാറിയിൽ നിന്നുള്ള പാറയുമാണ് കടൽമാർഗം ബാർജുകളിലും കരയിലൂടെ ലോറികളിലുമായി വിഴിഞ്ഞത്തെത്തിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തെ മറ്റ് ക്വാറികളിൽ നിന്നുമുള്ള പാറ അടുത്ത ആഴ്ചയോടെ വിഴിഞ്ഞത്തെത്തും. കടലിൽ കല്ലിടുന്നതിനൊപ്പം തന്നെ കരയിൽ കല്ല് ശേഖരിക്കുകയും ചെയ്യുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
500ലധികം തൊഴിലാളികളാണ് ഒരേസമയം ജോലി ചെയ്യുന്നത്. പുലിമുട്ട് നിർമ്മാണം കൂടാതെ ബർത്തിലെ ജോലികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
പുലിമുട്ട് നിർമിച്ച ഭാഗത്ത് ഇവയുടെ സംരക്ഷണത്തിനായി അക്രോപോഡുകളും നിരത്തുന്നുണ്ട്.
Third Eye News Live
0