ഐവിഎഫ് ചികിത്സയിലൂടെ ഗർഭധാരണം; കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഡിഎൻഎ ടെസ്റ്റ് നടത്തി; കുഞ്ഞ് തങ്ങളുടേതല്ലെന്ന് ഫലം; ഐവിഎഫ് ക്ലിനിക്കിനെതിരെ പരാതിയുമായി ദമ്പതികള്‍

Spread the love

ഡൽഹി: ഡിഎൻഎ ടെസ്റ്റില്‍ കുഞ്ഞ് തങ്ങളുടേതല്ല എന്ന് തിരിച്ചറിഞ്ഞു, ചികിത്സിച്ച ഐവിഎഫ് ക്ലിനിക്കിനെതിരെ പരാതിയുമായി ദമ്പതികള്‍.

video
play-sharp-fill

ഡിഎൻഎ പരിശോധന പ്രകാരം കുട്ടിക്ക് ദമ്പതികളില്‍ രണ്ടുപേരുമായും ഒരു ബന്ധവും ഇല്ല എന്നാണ് തെളിഞ്ഞത്. ടിഫാനി സ്കോർ ഭർത്താവായ സ്റ്റീവൻ മില്‍സ് എന്നിവരാണ് ക്ലിനിക്കിനെതിരെ കേസുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവർ ഫ്ലോറിഡയിലെ ലോങ്‌വുഡിലെ ഒർലാൻഡോയിലെ ഫെർട്ടിലിറ്റി സെന്ററില്‍ ചികിത്സയ്ക്കായി എത്തിയത്. അവരുടെ ചികിത്സയില്‍ പങ്കാളിയായിരുന്ന മില്‍ട്ടണ്‍ മക്നിക്കോളിനെതിരെയും അവർ പരാതി നല്‍കിയിട്ടുണ്ട്. ഐവിഎഫ് ചികിത്സയിലൂടെ ഈ ദമ്പതികള്‍ അതിജീവന ശേഷിയുള്ള മൂന്ന് ഭ്രൂണങ്ങള്‍ ഉത്പാദിപ്പിക്കുകയും അവ മരവിപ്പിച്ചു സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രിലില്‍, സ്കോർ ആ ഭ്രൂണങ്ങളില്‍ ഒന്നാണെന്ന് അവർ വിശ്വസിച്ച ഒരു ഭ്രൂണം ഇംപ്ലാന്റ് ചെയ്തു. ആദ്യമായി മാതാപിതാക്കളാകുന്ന പലരെയും പോലെ, അവരും തങ്ങളുടെ കുഞ്ഞിന്റെ വരവിനായി തയ്യാറെടുക്കുകയും ഡിസംബർ 11 -ന് ഒരു മകളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഷിയ സ്കോർ മില്‍സ് എന്ന് അവള്‍ക്ക് പേരും നല്‍കി.

എന്നാല്‍, ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. കുഞ്ഞ് തങ്ങളെ ഇരുവരെയും പോലെ അല്ല എന്ന് അവർക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് അവർ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം ഇവർ തിരിച്ചറിഞ്ഞത്. ഷിയ തങ്ങളുടെ മകളല്ല.