
ഇവാന്റെ ആഗ്രഹങ്ങള്‍ക്ക് അവന്റെ രോഗം വിലങ്ങുതടിയായില്ല, അവസാന ആഗ്രഹവും നിറവേറ്റി ഇവാൻ മടങ്ങി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്
എറണാകുളം: കുഞ്ഞ് ഇവാന് ചിത്രങ്ങള്‍ വരയ്ക്കാൻ ഏറെ താത്പര്യമായിരുന്നു. കാന്‍സര്‍ ബാധിച്ച് രോഗാവസ്ഥയിൽ കിടക്കുമ്പോഴും ഇവാൻ തന്റെ ചിത്രരചന തുടർന്നു. അതുപോലെതന്നെ, സിനിമ കണ്ടുതുടങ്ങിയ കാലം മുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയ മമ്മൂട്ടിയെയും ഇവാൻ പേപ്പറില്‍ പകർത്തിയിരുന്നു.
രോഗാവസ്ഥയിൽ അവന് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയെ കാണണം താന്‍ വരച്ച മമ്മൂട്ടിയുടെ ചിത്രം കൈമാറണം. അതായിരുന്നു ഇവാന്റെ അവസാന ആഗ്രഹം.
അങ്ങനെ കുഞ്ഞ് ആരാധകന്‍റെ ആഗ്രഹമറിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് മമ്മൂട്ടി ഇവാനെ കാണാനെത്തി. ഇവാന്‍ വരച്ച തന്‍റെ ചിത്രത്തില്‍ മമ്മൂട്ടി ഓട്ടോഗ്രാഫും നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണുകളെ ഈറനണിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു ഇവാന്‍ മമ്മൂട്ടിയെ കണ്ടത്. ആഗ്രഹം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ ഇവാന്‍ ഈ ലോകത്തുനിന്ന് യാത്രയായി. അല്ലപ്ര കുഴിയലില്‍ വീട്ടില്‍ അഖില്‍ ജോയിയുടെയും നിമ്മുവിന്‍റെയും മകനാണ് ഇവാന്‍ ജോ അഖില്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു കുട്ടിയില്‍ കണ്ടെത്തിയത്.