ഒരൊന്നൊന്നര മാർഗംകളിയുമായി മോഹൻലാൽ: ഇട്ടിമാണി തകർക്കും

Spread the love

മാർഗ്ഗംകളിക്ക് ചുവട് വെച്ച മോഹൻലാലിന്റേയും സംഘത്തിന്റെയും ഇട്ടിമാണിയിലെ ‘കുഞ്ഞാടെ നിന്റെ മനസിൽ’ എന്ന ഗാനം ഏറ്റെടുത്ത് ആരാധകർ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബിലെത്തി നിമിഷങ്ങൾക്കകം നിരവധിപേരാണു കണ്ടത്. സിദ്ദീഖ്, സലീം കുമാർ, ധർമജൻ ബോൾഗാട്ടി, കെ.പി.എ.സി ലളിത, രാധിക ശരത് കുമാർ എന്നിവരും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിൽ മോഹൻലാൽ മാര്‍ഗ്ഗംകളി കളിക്കുന്ന വീഡിയോ ചിത്രീകരണ സമയത്ത് തന്നെ വൈറലായിരുന്നു. ഈ രംഗങ്ങളുൾപ്പെടുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

സന്തോഷ് വർമ്മയുടെ വരികൾക്ക് 4മ്യൂസിക്സ് സംഗീതം പകർന്നിരിക്കുന്നു. ശങ്കർ മഹാദേവൻ, ബിബി മാത്യൂ 4മ്യൂസിക്സ്, സുൾഫിക്, ദേവിക സൂര്യ പ്രകാശ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹണി റോസാണ് ചിത്രത്തിലെ നായിക. പ്രായമേറെയായിട്ടും പെണ്ണുകെട്ടാതെ നടക്കുന്ന വ്യക്തിയാണ് ഇട്ടിമാണി. ഇട്ടിമാണിയ്ക്കായുള്ള പെണ്ണന്വേഷണവും പെണ്ണുകാണലും അമ്മയുമായുള്ള കളിചിരിതമാശകളും ചില്ലറപ്പിണക്കങ്ങളുമൊക്കെ ചിത്രത്തിലുണ്ടാകുമെന്ന് ട്രെയിലര്‍ ഉറപ്പ് തരുന്നുണ്ട്. ചിത്രം ഒരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നർ ആണെന്നാണ് ട്രെയിലർ തരുന്ന സൂചന.

നവാഗതരായ ജിബി, ജോജു എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി എന്റർ ടെയ്നറായാണു ചിത്രം എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഓണത്തിന് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തിയറ്ററിലെത്തും.