play-sharp-fill
കോട്ടയത്തെ ഐ.ടി.ഐയിൽ ജെഎൻയുവിലെ എ ബി വി പി ആകരുത്: എസ്.എഫ്.ഐക്ക് എ.ഐ.എസ്.എഫിന്റെ മുന്നറിയിപ്പ്;  ഏറ്റുമാനൂർ ഐടി ഐ ക്യാമ്പസിൽ എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹിക്ക് അടക്കം എസ്.എഫ്.ഐ മർദനം :  ജെ എൻ യുവിലെ എ ബി വി പി കോട്ടയത്തെ എസ്എഫ്ഐ എന്ന് ആരോപണം

കോട്ടയത്തെ ഐ.ടി.ഐയിൽ ജെഎൻയുവിലെ എ ബി വി പി ആകരുത്: എസ്.എഫ്.ഐക്ക് എ.ഐ.എസ്.എഫിന്റെ മുന്നറിയിപ്പ്; ഏറ്റുമാനൂർ ഐടി ഐ ക്യാമ്പസിൽ എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹിക്ക് അടക്കം എസ്.എഫ്.ഐ മർദനം : ജെ എൻ യുവിലെ എ ബി വി പി കോട്ടയത്തെ എസ്എഫ്ഐ എന്ന് ആരോപണം

സ്വന്തം ലേഖകൻ

കോട്ടയം: ഐ.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹിക്ക് അടക്കം എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം.


ഏറ്റുമാനൂർ ഐറ്റിഐ വിദ്യാർത്ഥിയും എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അമൽ, എഐഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം എസ് ഷാജോ എന്നിവരെ എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് ഇന്നലെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ഐറ്റിഐയിൽ എഐഎസ്എഫ് മത്സരിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ദിവസങ്ങളായി എസ്എഫ്‌ഐ ഭീഷണി മുഴക്കിയിരുന്നു. ഇന്നലെ അമലിനെ ക്ലാസിൽ നിന്നും വിളിച്ചിറക്കി എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞ് വച്ചിരിക്കുന്നതറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് സംസ്ഥാന കമ്മറ്റി അംഗം എസ് ഷാജോയ്ക്കും മർദ്ദനമേറ്റത്.

ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ ബി വി പി പ്രവർത്തകർ ചെയ്യുന്നതാണ് കോട്ടയത്ത് എസ്.എഫ്.ഐ സ്വന്തം സഹപ്രവർത്തകരോട് ചെയ്യുന്നതെന്ന ആരോപണം ആണ് എ.ബി.വി.പി ഉന്നയിക്കുന്നത്. എസ്എഫ്‌ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും  എഐഎസ്എഫ് ആവശ്യപ്പെട്ടു.

ഐറ്റിഐ  യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ പേരിലാണ് ഏറ്റുമാനൂരിൽ അക്രമം.  എസ്എഫ്‌ഐ ഏറ്റുമാനൂർ ഏരിയ കമ്മറ്റി നേതാക്കളായ മെൽബിൻ, ബിബിൻ, കരുൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തുവച്ചായിരുന്നു മർദ്ദനമെന്നും എ.ഐ.എസ്.എഫ് ആരോപിക്കുന്നു.

ക്യാമ്പസുകളിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കണമെന്ന് അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ക്യാമ്പസുകളിൽ എസ്എഫ്‌ഐ അല്ലാതെ മറ്റൊരാളും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാടില്ല എന്നത് ഫാസിസ്റ്റ് ശൈലിയാണ്. ഉത്തരേന്ത്യയിൽ എബിവിപിയുടെ ഇതേ നിലപാടിനെതിരെ ജനാധിപത്യവാദം മുഴക്കുന്നവരാണ് എസ്എഫ്‌ഐ. ഉത്തരേന്ത്യയിൽ ഈ വാദം മുഴക്കുകയും കേരളത്തിൽ വേട്ടക്കാരനാവുകയും ചെയ്യുന്നത് ഒരു ഇടത്പക്ഷ സംഘടനയ്ക്ക് ചേർന്ന രീതിയല്ല.

ജില്ലയിൽ എഐഎസ്എഫിന് നേരെ എസ്എഫ്‌ഐയുടെ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ നിലപാട് എസ്എഫ്‌ഐ തിരുത്തണമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.