
സ്വന്തം ലേഖകൻ
കേരളത്തിലെ 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് ഐടി ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതികളില്‍ ഓരോ ഐടി ഐയുടേയും വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രവേശന നടപടികള്‍ സ്വീകരിക്കാം. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനനത്തിന് അര്‍ഹത നേടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം.
https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേന അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രോസ്‌പെക്ടസും (https://det.kerala.gov.in).