
കോട്ടയം: ജില്ലയിലേക്കു കഞ്ചാവ് എത്തിക്കുന്നതിന്റെ മുഖ്യപങ്കും വഹിക്കുന്നത് ഇതര സംസ്‌ഥാന തൊഴിലാളികള്‍. ഇന്നലെ കുറിച്ചിയില്‍നിന്ന് നാല് ഇതര സംസ്‌ഥാന തൊഴിലാളികളാണ് 6.8 കിലോ കഞ്ചാവുമായി പിടിയിലായത്.
കുറിച്ചിയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്താനായിരുന്നു പ്ലാന്‍. കേരളത്തിന്റെ സമ്പദ്‌വ്യവസ്‌ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി അതിഥിത്തൊഴിലാളികള്‍ എന്നു വിളിക്കപ്പെടുന്ന ഇതര സംസ്‌ഥാന തൊഴിലാളികള്‍ മാറുന്നതിനിടയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളും വര്‍ധിക്കുകയാണ്.
നിര്‍മാണം, ഉല്‍പ്പാദനം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ അസംഘടിത മേഖലകളിലാണ് ഇതര സംസ്‌ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് ഇവര്‍ക്കു നല്ല വരുമാനവും ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് കഞ്ചാവ് കച്ചവടവും പൊടിപൊടിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപകാലത്തു കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് കഞ്ചാവുമായി പിടിയിലാകുന്ന ഇതരസംസ്‌ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിരുന്നു. നാട്ടില്‍ അവധിക്കുപോകുന്ന ഇക്കൂട്ടര്‍ തിരിച്ചെത്തുക കിലോക്കണക്കിനു കഞ്ചാവുമായാണ്. കഞ്ചാവുമായി നാട്ടിലുള്ള സുഹൃത്തുക്കളെ ഇങ്ങോട്ടു വിളിച്ചു വരുത്തുന്നതും പതിവാണ്. ഇതര സംസ്‌ഥാന തൊഴിലാകളികള്‍ക്കിടയിലും യുവാക്കള്‍ക്കിടയില്‍ മൊത്തമായും ചില്ലറയായും ഇക്കൂട്ടര്‍ കഞ്ചാവ് വില്‍ക്കും.
പറയുന്നത്ര കഞ്ചാവ് എത്തിച്ചു നല്‍കിയാല്‍ നല്ല വില നല്‍കി എടുക്കാന്‍ ഗുണ്ടാ സംഘങ്ങളും ഉണ്ട്. ചെറിയ 500 ന്റെ പൊതികള്‍ മുതല്‍ കഞ്ചാവ് ഇന്നു സുലഭമായി നാട്ടില്‍ ലഭിക്കും. അസം, ഒറീസ, എന്നിവിടങ്ങളില്‍ നിന്നാണു കൂടുതലായി ജില്ലയിലേക്കു കഞ്ചാവ് എത്തുന്നത്.
ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവിന്റെയും നിരോധിത പാന്‍മസാലകളുടെയും ഉപയോഗം കൂടുതലാണ്. ട്രെയിന്‍ മാര്‍ഗമാണ് ഇവ എത്തിക്കുന്നതും. പരിശോധനകള്‍ നടത്തി ഇത്തരക്കാരെ പിടികൂടുന്നുണ്ടെങ്കിലും ഇക്കൂട്ടര്‍ പിന്മാറാന്‍ തയാറല്ല. പോലീസും എക്‌സൈസും പരിശോധനകള്‍ ശക്‌തമാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്.