
കൊച്ചി: വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ് മലയാളികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.
നിര്‍മാണ മേഖല മുതല്‍ തട്ട്കടകളില്‍ വരെ ഇന്ന് ഭായിമാരെക്കൊണ്ട് നിറഞ്ഞ അവസ്ഥയുണ്ട്.
എന്നാല്‍ അടുത്തകാലത്തായി കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിച്ചപ്പോള്‍ പൊലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ് ഇക്കൂട്ടത്തിലെ ബംഗ്ലാദേശികള്‍. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് എത്തുന്നതില്‍ നല്ലൊരു പങ്കും ബംഗ്ലാദേശികളാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മന്നത്ത് നിന്ന് ഇത്തരത്തില്‍ നുഴഞ്ഞ് കയറിയ 27 ബംഗ്ലാദേശികളെ പൊലീസ് പിടികൂടിയിരുന്നു. ഇത്രയും അധികം വിദേശികളെ പിടികൂടിയതിലൂടെ അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നതില്‍ ഒര്‍ജിനല്‍ ഏത് വ്യാജന്‍ ഏതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. കേരളത്തിലേക്ക് എത്തുന്ന ഭായിമാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്രയും അധികം ബംഗ്ലാദേശികളെ ഒരുമിച്ച് പിടികൂടിയതോടെയാണ് ആശങ്ക വര്‍ദ്ധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചാണ് ഇവരുടെ വരവ്. ഇവ തരപ്പെടുത്തിക്കൊടുക്കാന്‍ ബംഗ്ലദേശില്‍ ഏജന്റുമാര്‍ ഉണ്ടെന്നാണ് പിടിയിലായവര്‍ പൊലീസിനു നല്‍കിയ മൊഴി. കൂടുതല്‍ കൂലി ലഭിക്കുമെന്ന കാരണത്താലാണ് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നു കൂട്ടമായി അന്യസംസ്ഥാന ത്തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്.
ബംഗ്ലാദേശില്‍ നിന്ന് മുമ്പ് നാടുകടത്തപ്പെട്ടവര്‍ ധാക്കയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും അവിടെ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും നുഴഞ്ഞ് കയറുന്നുണ്ടെന്ന റിപ്പോര്‍ട്ട് മുമ്പ് ദേശീയമാദ്ധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ നടത്തുന്ന പ്രക്രിയ മുമ്പ് നടത്തിയിരുന്നു. എന്നാല്‍ ഓരോ ദിവസവും ആളുകള്‍ കേരളത്തിലേക്ക് എത്തുന്നതോടെ രജിസ്‌ട്രേഷന്‍ പദ്ധതി പാളിയ സ്ഥിതിയാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരിവില്‍പനയും ഉപയോഗവും ശക്തമാണ്. ലഹരി വസ്തുക്കളുമായി പൊലീസും എക്‌സൈസും പലതവണ ഇവരെ പിടികൂടിയിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ അറിഞ്ഞശേഷം മാത്രമേ അന്യസംസ്ഥാന തൊഴിലാളികളെ
താമസിപ്പിക്കാവൂയെന്നും പൊലീസും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യം ശക്തമാണ്. വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ നാട്ടുകാര്‍ക്കും ആശങ്ക ഉയരുകയാണ്.