play-sharp-fill
വിവാഹം മുടക്കാൻ മുൻ  കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു..! പ്രതിശ്രുത വരന്റെ വീട്ടിലെത്തിയും ചിത്രങ്ങൾ കാണിച്ചു..! 22കാരൻ പിടിയിൽ

വിവാഹം മുടക്കാൻ മുൻ കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു..! പ്രതിശ്രുത വരന്റെ വീട്ടിലെത്തിയും ചിത്രങ്ങൾ കാണിച്ചു..! 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വിവാഹം മുടക്കാൻ
കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22)യാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.


യുവതിയുടെ വിവാഹം മുടക്കുന്നതിന് വേണ്ടിയാണ് വിജിൻ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് ഉടൻ കൈമാറും. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 വർഷത്തിലേറെയായി യുവതിയുമായി വിജിൻ പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ പിരിഞ്ഞു. ഇതിനുപിന്നാലെ യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു.

തുടർന്നാണ് പ്രണയകാലത്ത് പകർത്തിയ യുവതിയുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി ചേർത്ത് മോർഫ് ചെയ്തു പ്രതി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. യുവതി വിവാഹം കഴിക്കാൻ പോകുന്നയാളുടെ വീട്ടിലെത്തിയ പ്രതി മൊബൈൽ ഫോണിലുള്ള ഈ ചിത്രങ്ങൾ ബന്ധുക്കളെ കാണിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.