ഫോൺ നഷ്ടപ്പെട്ടാൽ ആശങ്ക വേണ്ട! 25,000 രൂപവരെ ഇൻഷുറൻസ് കവറേജുമായി വൊഡാഫോൺ – ഐഡിയ (വി)

Spread the love

ഫോൺ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ ആശങ്ക വേണ്ട. റീചാർജ് പ്ലാനുകൾക്കൊപ്പം ഹാൻഡ്സെറ്റ് ഇൻഷുറൻസ് കൂടി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പദ്ധതിയുമായി വൊഡാഫോൺ ഐഡിയ (Vi).

video
play-sharp-fill

സാധാരണയായി ഫോണിന് സംഭവിക്കുന്ന തകരാറുകൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാറുള്ളത്. എന്നാൽ ഫോൺ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കൂടി പരിരക്ഷ ഉറപ്പാക്കുന്നു എന്നതാണ് ‘വിയുടെ’ പുതിയ പദ്ധതി. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരുപോലെ ലഭ്യമാകുന്ന ഈ സേവനം വെറും 61 രൂപ മുതലുള്ള പ്ലാനുകളിൽ ലഭിക്കും.

ഇടത്തരം ഫോണുകൾക്ക് വിപണിയിൽ 20,000 മുതൽ 25,000 രൂപ വരെയാണ് വില വരുന്നത്. സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 85.5 ശതമാനം വീടുകളിലും സ്മാർട്ട് ഫോണുകളുണ്ട്. ഈ സാഹചര്യത്തിൽ ഫോൺ നഷ്ടപ്പെടുന്നത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൈനംദിന പ്രീപെയ്ഡ് പാക്കുകൾക്കൊപ്പം ഇൻഷുറൻസ് കൂടി നൽകുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് വി ലക്ഷ്യമിടുന്നത്. 25,000 രൂപ വരെയാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുക.