ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കൂടുന്നു; സ്ത്രീ വിരുദ്ധമായ സമീപനം ഉണ്ടാകുന്ന ഏതിടങ്ങളിലും ഇടപെടുമെന്ന് വനിതാ കമ്മീഷൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരേ ഇടപെടുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കൂടുകയാണെന്നും സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിന്റെ ആദ്യ ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സങ്കീര്‍ണമായ കുടുംബാന്തരീക്ഷം നിലനില്‍ക്കുന്നുവെന്നാണ് കമ്മീഷനു മുൻപില്‍ എത്തുന്ന പരാതികളില്‍ നിന്നു മനസിലാകുന്നത്. ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മിഷനു ലഭിക്കുന്നതില്‍ ഏറെയും.

ഭര്‍ത്താവിന്റെയും ഭര്‍ത്തൃബന്ധുക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ പരാതികള്‍ ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തിലുള്ള പരാതികള്‍ വര്‍ധിക്കുകയാണ്.