
മുവാറ്റുപുഴ: മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പരാതികൾ ഒരുപാട് ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകള്‍ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മുവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരാതികളുടെ എണ്ണം കുറയുന്നത് സർക്കാർ സംവിധാനം കാര്യക്ഷമമാകുന്നതിന് തെളിവാണ്.പരാതികളില്ലാത്ത സംസ്ഥാനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ വകുപ്പുകളും കരുതലോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ള സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി പി. രാജീവ് പറഞ്ഞു. അദാലത്തുകളില്ലാതെ പരാതികള്‍ പരിഹരിക്കപ്പെടുന്ന കാര്യക്ഷമമായ സംവിധാനമുണ്ടോക്കാനാണ് ശ്രമിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദാലത്തില്‍ ഉയരുന്ന പ്രശ്നങ്ങളില്‍ പൊതുവായ തീരുമാനമെടുക്കുന്നതിനുചട്ട ഭേദഗതി ഉള്‍പ്പടെ ചർച്ച ചെയ്യും. നിയമവും ചട്ടവും വ്യാഖ്യാനിക്കേണ്ടതു നിയമത്തിൻ്റെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയാകണം. നിയമത്തിനും ചട്ടത്തിനും അകത്തു നിന്നു ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.