
സ്വകാര്യ ബസില്‍ നാൽപ്പത് കുപ്പി വിദേശ മദ്യവുമായി ഐസക് ന്യൂട്ടൻ പിടിയിൽ
സ്വന്തം ലേഖിക
കോഴിക്കോട്: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. 40 കുപ്പി വിദേശ മദ്യവുമായി പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്റ്റിലായത്. വടകര അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഐസക് ന്യൂട്ടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വാഹനങ്ങൾ വഴി മദ്യകടത്ത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0