
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ എക്സൈസ് കമ്മീഷണർ നിയമനവും വിവാദത്തില്‍. ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചത് ചോദ്യം ചെയ്ത് ഐഎസ്എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡീഷണല്‍ എക്സൈസ് കമ്മീഷണർക്ക്, എക്സൈസ് കമ്മീഷണറുടെ അധികച്ചുമതലയാണ് നല്‍കിയിരിക്കുന്നത്.


