
ശ്രീഹരിക്കോട്ട: സൈനികസേവനങ്ങള്‍ക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെസ് സെന്ററില്‍ നിന്ന്. എല്‍വിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.
മള്‍ട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സി എം എസ് -03 അഥവാ ജിസാറ്റ് 7ആർ. 4410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. ജിസാറ്റ് 7 അഥവാ ‘രുഗ്മിണി’ ഉപഗ്രഹത്തിന് പകരമായാണ് സി എം എസ് -03 വിക്ഷേപിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ വിവരങ്ങള്‍ ഐഎസ്‌ആർഓ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു
നാവികസേനയുടെ കപ്പലുകള്‍, അന്തർവാഹിനികള്‍, വിമാനങ്ങള്‍, കരയിലെ കമാൻഡ് സെന്ററുകള്‍ എന്നിവ തമ്മില്‍ തത്സമയവും സുരക്ഷിതവുമായ ആശയവിനിമയ ലിങ്കുകള്‍ സ്ഥാപിക്കാൻ ഈ ഉപഗ്രഹം സഹായിക്കും. 2025ലെ ഐഎസ്‌ആർഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എല്‍വിഎം3 എം5.

Whatsapp Group 1 | Whatsapp Group 2 |Telegram Group


