
ഐഎസ്‌ആര്‍ഒ ചീഫ് എസ് സോമനാഥിനെ വിമാനത്തില്‍ ഊഷ്മളമായി സ്വീകരിച്ച് എയര്‍ഹോസ്റ്റസ്;വീഡിയോ വൈറല്‍
സ്വന്തം ലേഖകൻ
ഓഗസ്റ്റ് 23-നാണ് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഇസ്റോ) ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അശ്രാന്ത പരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ് ഈ മഹത്തായ നേട്ടം രാജ്യം കൈവരിച്ചത്.
ഇന്ത്യയുടെ നേട്ടങ്ങള്‍ ആഗോളതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റി. നിരവധി പേരാണ് ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥിനെ പ്രശംസിച്ച് രംഗത്തെത്തിയത്. അതിന് സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാര്‍ അദ്ദേഹത്തിന് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയര്‍ ഹോസ്റ്റസ് പൂജ ഷാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയിലാണ് ഹൃദയസ്പര്‍ശിയായ നിമിഷം പങ്കുവെച്ചിരിക്കുന്നത്. ”എംആര്‍ എസ് സോമനാഥ് – ഇസ്റോ ചെയര്‍മാന്‍. ഞങ്ങളുടെ ഇന്‍ഡിഗോ വിമാനത്തില്‍ ശ്രീ എസ് സോമനാഥിനെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നു.
ഞങ്ങളുടെ വിമാനത്തിലൂടെ രാജ്യത്തെ മുൻനിര നായകന്മാര്‍ യാത്ര ചെയ്യുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്”, എന്ന അടിക്കുറപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിന്റെ പിഎ സംവിധാനത്തെക്കുറിച്ച് പൂജ അറിയിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ അഭിമാനത്തോടെയാണ് യാത്രക്കാര്‍ക്ക് എസ് സോമനാഥിനെ പൂജ പരിചയപ്പെടുത്തുന്നത്.