ഐഎസ്‌ആര്‍ഒയില്‍ ജോലിയവസരം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; അപേക്ഷ ഫെബ്രുവരി 12ന് അവസാനിക്കും

Spread the love

അഹമ്മദാബാദ്: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന് (ISRO) കീഴില്‍ അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററില്‍ (SAC) വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു.

video
play-sharp-fill

സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 12ന് മുന്‍പായി അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎസ്‌ആര്‍ഒയില്‍ സയന്റിസ്റ്റ്, എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്.

SCIENTIST/ENGINEER-‘SC’ ( Electronics and Communication )
SCIENTIST/ENGINEER-‘SC’ ( Computer Science Engineering )
SCIENTIST/ENGINEER-‘SC’ (NESAC-Autonomous body under DOS) ( Computer Science Engineering )
SCIENTIST/ENGINEER-‘SC’ ( Power Electronics )
SCIENTIST/ENGINEER-‘SC’ ( Applied Optics/Optical Engineering/ Optics & Photonics/ Optics & Opto-electronics )
SCIENTIST/ENGINEER-‘SC’ ( Civil Engineering/ Agriculture Engineering/ Hydrology )
SCIENTIST/ENGINEER-‘SC’ ( Agriculture )
SCIENTIST/ENGINEER-‘SC’ ( Statistics/ Mathematics/ Applied Mathematics )
SCIENTIST/ENGINEER-‘SC’ ( Physical Oceanography )
SCIENTIST/ENGINEER-‘SC’ ( Marine Biology/ Marine Science )
SCIENTIST/ENGINEER-‘SC’ ( Atmospheric Science and Oceanography )
ശമ്പളം

എസ്.ഡി വിഭാഗത്തില്‍ 67,100 രൂപമുതല്‍ 2,08,700 രൂപവരെയാണ് ശമ്പളം ലഭിക്കുക. എസ്.സി വിഭാഗത്തില്‍ 56,100 രൂപയ്ക്കും 1,77,500 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 35 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില്‍ എംഇ/ എംടെക്/ എംഎസ്.സി/ എംഎസ് അല്ലെങ്കില്‍ പിഎച്ച്‌ ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പിജിയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും, ബിരുദത്തിന് 65 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം.

വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ നല്‍കിയ ലിങ്കില്‍ ലഭ്യമാണ്.

അപേക്ഷ ഫീസ്

അപേക്ഷകര്‍ 750 രൂപ ഫീസായി അടയ്ക്കണം. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പരീക്ഷക്ക് ഹാജരായതിന് ശേഷം ഫീസ് തിരികെ നല്‍കും. മറ്റുള്ളവര്‍ക്ക് 500 രൂപയും റീഫണ്ടായി നല്‍കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ എസ്.എ.സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ വിശദമായ യോഗ്യത വിവരങ്ങളും, പ്രോസ്‌പെക്ടസും വായിച്ച്‌ മനസിലാക്കുക. ശേഷം ലഭ്യമായ മാതൃകയിലൂടെ അപേക്ഷ പൂര്‍ത്തിയാക്കുക.

വെബ്‌സൈറ്റ്: https://www.sac.gov.in/