ഐഎസ്‌ആര്‍ഒയില്‍ പിജിക്കാര്‍ക്ക് അവസരം; നിയമനം തിരുവനന്തപുരത്ത്; അപേക്ഷ ഒക്ടോബര്‍ 07 വരെ

Spread the love

തിരുവനന്തപുരം: ഐഎസ്‌ആർഒ കീഴിൽ വിക്രം സാരാഭായ് സ്പേസ് സെന്ററില് പിജി ടീച്ചര് റിക്രൂട്ട്മെന്റ് നടക്കുന്നു. കരാര് അടിസ്ഥാനത്തില് നടക്കുന്ന റിക്രൂട്ട്മെന്റിൽ നിലവില് ഒരു ഒഴിവാണ് വന്നിട്ടുള്ളത്.

താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം.

അവസാന തീയതി: ഒക്ടോബര് 07

തസ്തികയും ഒഴിവുകളും

ഇന്ത്യൻ സ്പേസ് റിസര്ച്ച്‌ ഓര്ഗനൈസേഷന്- ഐഎസ്‌ആർഒക്ക് കീഴിൽ പിജി ടീച്ചർ റിക്രൂട്ട്മെന്റ്. തിരുവനന്തപുരത്തെ വിഎസ്‌എസ്സി കേന്ദ്രത്തിലാണ് നിയമനം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 47,600 രൂപമുതല് 1,51,100 രൂപവരെ ശമ്പളമായി ലഭിക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില് എംഎസ് സി (കമ്പ്യൂട്ടർ സയൻസ്/ ഐടി) യോഗ്യതയോ എംസിഎയോ വേണം.

അല്ലെങ്കിൽ കമ്പ്യൂട്ടർ സയന്സ്/ ഐടി മേഖലയില് അംഗീകൃത എംഇ അല്ലെങ്കിൽ എംടെക് യോഗ്യത വേണം.

കൂടാതെ എൻസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്നോ അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിലോ ബിഎഡ് ബിരുദം.

അല്ലെങ്കിൽ എന സി ടി ഇ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സര്വകലാശാലയിൽ നിന്നോ കുറഞ്ഞത് 50% മാർക്കോടെ മൂന്ന് വര്ഷത്തെ ഇന്റഗ്രേറ്റഡ് ബി എഡ് – എം എഡ്.

അല്ലെങ്കിൽ എൻ സി ടി ഇ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സര്വകലാശാലയിൽ നിന്നോ കുറഞ്ഞത് 50% മാർക്കോടെ ബി എഡ് ഘടകം ഉൾപ്പെടെ എൻ സി ടി ഇ അംഗീകൃത സ്ഥാപനത്തില് നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 50% മാർക്കോടെ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം.

അപേക്ഷ

താല്പര്യമുള്ളവർ ഐഎസ്‌ആർഒ-വിഎസ്‌എസ് സി വെബ്സൈറ്റ് സന്ദർശിച്ച്‌ ഓൺലൈൻ അപേക്ഷ നല്കണം. ഏതെങ്കിലും തരത്തിലുള്ള അപേക്ഷ ഫീസ് നല്കേണ്ടതില്ല. വിശദമായ അപേക്ഷ രീതികളും, പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റ്: https://www.isro.gov.in/VSSC.html