video
play-sharp-fill

ഐ.എസ്.ആർ.ഒ ചാരക്കേസ് : കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാര തുക സർക്കാർ കൈമാറി

ഐ.എസ്.ആർ.ഒ ചാരക്കേസ് : കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാര തുക സർക്കാർ കൈമാറി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനായ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി. കേസിൽ കുറ്റവിമുക്തനായ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്.

നേരത്തെ കൈമാറിയ നഷ്ടപരിഹാരമായ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക നൽകിയിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 10 ലക്ഷം രൂപയും നേരത്തെ നൽകിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിൽ നിന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ തിരുവനന്തപുരം സബ് കോടതയിൽ ഹർജി നൽകിയിരുന്നു. നഷ്ടപരിഹാരം നൽകി കേസ് പിൻവലിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നഷ്ടപരിഹാര തുക കൈമാറിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പിനാരായണൻ നൽകിയിരുന്ന ഹർജി നേരത്തെ പിൻവലിക്കുകയും ചെയ്തിരുന്നു.