
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒക്ക് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പുലേഷന്‍ സിസ്റ്റം സെന്ററില്‍ ജോലിയവസരം.
ഡ്രൈവര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് ഐഎസ്‌ആര്‍ഒ- എല്‍പിഎസ് യു വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അവസാന തീയതി: ആഗസ്റ്റ് 08.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
ISRO- LPSUവില്‍ വിവിധ ഡ്രൈവര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് നിയമനം നിട്ടാനുള്ള സാധ്യതയുണ്ട്.
തിരുവനന്തപുരത്തും, ബെംഗളൂരുവിലുമായാണ് നിയമനം.
മെക്കാനിക്കല്‍ = 11 ഒഴിവ്
ഇലക്‌ട്രോണിക്‌സ് = 01 ഒഴിവ്
സബ് ഓഫീസര്‍ = 01 ഒഴിവ്
ഫിറ്റര്‍ = 4 ഒഴിവ്
ടര്‍ണര്‍ = 1 ഒഴിവ്
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ = 02 ഒഴിവ്
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ = 02 ഒഴിവ്
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
മെക്കാനിക്കല്‍
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ മൂന്ന് വര്‍ഷ ഡിപ്ലോമ.
ഇലക്‌ട്രോണിക്‌സ്
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ മൂന്ന് വര്‍ഷ ഡിപ്ലോമ.
സബ് ഓഫീസര്‍
ഫയര്‍മാന്‍ തസ്തികയില്‍ 6 വര്‍ഷത്തെ എക്‌സ്പീരിയന്‍സും, സബ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റും.
ടര്‍ണര്‍
പത്താം ക്ലാസ് വിജയം. കൂടെ ടര്‍ണര്‍ ട്രേഡില്‍ ഐടിഐ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്.
ഫിറ്റര്‍
പത്താം ക്ലാസ് വിജയം. കൂടെ ഫിറ്റര്‍ ട്രേഡില്‍ ഐടിഐ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍
പത്താം ക്ലാസ് വിജയം. ഹെവി വെഹിക്കിള്‍ ലൈസന്‍സും, ബാഡ്ജും ഉണ്ടായിരിക്കണം. കൂടെ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍
പത്താം ക്ലാസ് വിജയം. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെയും, സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ശമ്പളം
മെക്കാനിക്കല്‍/ ഇലക്‌ട്രോണിക്‌സ് = 44,900 രൂപമുതല്‍ 1,42,400 രൂപവരെ ശമ്പളം അനുവദിക്കും.
സബ് ഓഫീസര്‍ = 35,400 രൂപമുതല്‍ 1,12,400 രൂപവരെ ശമ്ബളം അനുവദിക്കും.
ഫിറ്റര്‍ = 21,700 രൂപമുതല്‍ 69,100 രൂപവരെ.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ = 19,900 രൂപമുതല്‍ 63,200 രൂപവരെ.
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ = 19,900 രൂപമുതല്‍ 63,200 രൂപവരെ.
അപേക്ഷ ഫീസ്
എല്ലാ വിഭാഗക്കാരും 750 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കും. മറ്റുള്ളവര്‍ക്ക് 250 രൂപയും തിരികെ നല്‍കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഐഎസ്‌ആര്‍ഒ-എല്‍പിഎസ്.സി സെന്ററിന്റെ വെബ്‌സൈറ്റ് https://www.isro.gov.in/ സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പുതിയ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.