തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ജോലിയവസരം; 147 ഒഴിവുകള്‍; അപേക്ഷ 18 വരെ

Spread the love

തിരുവനന്തപുരം: ഐഎസ്.ആർ.ഒയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ വിവിധ തസ്തികകളിലായി 147 ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാൻ അവസരം.

83 ഒഴിവുകളിലേക്ക് ടെക്നിക്കല്‍/സയന്റിഫിക്/ലൈബ്രറി അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18 .വെബ്സൈറ്റ് www.vssc.gov.in. വിശദവിവരങ്ങള്‍ ചുവടെ,

തസ്തിക, ഒഴിവുള്ള വിഭാഗങ്ങള്‍, യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്‌ട്രോണി ക്സസ്, മെക്കാനിക്കല്‍, കംപ്യൂട്ടർ സയൻസ്, കെമിക്കല്‍, ഓട്ടമൊബൈല്‍, സിവില്‍, റഫ്രിജറേഷൻ ആൻഡ് എ.സി) ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ്

ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കല്‍/പ്രൊഡക്ഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/കെമിക്കല്‍ എൻജിനീയറിങ്/ഓട്ടമൊബൈല്‍/സിവില്‍ എൻജിനീയറിങ്/റഫ്രിജറേഷൻ ആൻഡ് എ.സി വിഭാഗത്തില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം

സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്, കെമിസ്ട്രി): ഫിസിക്സ്/കെമിസ്ട്രിയില്‍ ഒന്നാം ക്ലാസ് ബിരുദം,

ലൈബ്രറി അസിസ്റ്റന്റ് എ: ബിരുദം, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസില്‍ ഒന്നാം ക്ലാസ് പി.ജി.

ശമ്പളം: 44,900-1,42,400.

64 ടെക്നിഷ്യൻ/ഡ്രാഫ്റ്റ്സ്മാൻ/ഫാർമസിസ്റ്റ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16.

തസ്തിക, ഒഴിവുള്ള ട്രേഡുകള്‍, യോഗ്യത, ശമ്പളം

ടെക്നിഷ്യൻ-ബി: (ഫിറ്റർ, ഇലക്‌ട്രോണിക് മെക്കാനിക്, ടർണർ, മെഷിനിസ്റ്റ്, ഇലക്‌ട്രിഷ്യൻ, ഇലക്‌ട്രോപ്ലേറ്റർ, വെല്‍ഡർ, എം.ആർ ആൻഡ് എസി, മെക്കാനിക് മോട്ടർ വെഹിക്കിള്‍/ മെക്കാനിക് ഡീസല്‍, ഫൊട്ടോഗ്രഫി, കാർപെന്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/ എൻ.ടി.സി/എൻ.എസി. ശമ്പളം: 21,700-69,100

ഡ്രാഫ്റ്റ്സ്മാൻ -ബി (മെക്കാനിക്കല്‍): പത്താം ക്ലാസ് ജയം, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കല്‍) ട്രേഡില്‍ ഐടിഐ/ എൻ.ടി.സി/എൻ.എസി, ശമ്പളം : 21,700-69,100 രൂപ.

ഫാർമസിസ്റ്റ് എ: പത്താം ക്ലാസ് ജയം. ഫാർമസിയില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

Vikram Sarabhai Space Centre, Thiruvananthapuram; 147 vacancies; Apply by the 18th.