
ഐ എസ് ആർ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യാഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.
നിലപാട് അറിയിക്കുന്നതിന് സി ബി ഐ സാവകാശം തേടിയതിനെ തുടർന്നാണ് കേസ് മാറ്റിയത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് വിജയൻ, തമ്പി എസ് ദുർഗ്ഗാദത്ത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് കെ ഹരിപാൽ പരിഗണിക്കുന്നത്.
തങ്ങൾക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും, താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രമാണെന്നും ഇരുവരും കോടതിയെ അറിയിച്ചു.
നമ്പിനാരായണനെ തങ്ങൾ ചോദ്യം ചെയ്തിട്ടില്ല. ഐ എസ് ആർ ഒ ഗൂഢാലോചന അന്വേഷിച്ച കമ്മീഷൻ തങ്ങളെ കുറ്റക്കാരായി കണ്ടെത്തിയിട്ടില്ലെന്നും ഇരുവരും വാദിച്ചു.
സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യ രണ്ട് പ്രതികളാണ് എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത് എന്നിവർ.
ചാരക്കേസ് കാലത്ത് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിലെ സി ഐയായിരുന്നു എസ് വിജയൻ. അതേ സ്റ്റേഷനിലെ എസ് ഐ യായിരുന്നു തബി എസ് ദുർഗാദത്ത്.