
ടെൽഅവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടു എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങളിലായി വ്യാപകമായി പ്രചരിച്ചിരുന്നു.
ഇത്തരം പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നെതന്യാഹു രംഗത്തുവന്നു. മരിച്ചെന്ന പ്രചരണം ശക്തമാകവേ ഒരു കോഫീഷോപ്പിലാണ് നെതന്യാഹു പ്രത്യക്ഷപ്പെട്ടത്.
ഒരു കഫേയില്‍ കോഫി ഓര്‍ഡര്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്.
ഞാന്‍ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ് എന്ന് ഹീബ്രു ഭാഷയിലെ ഒരു ശൈലി ഉപയോഗിച്ച് അദ്ദേഹം തമാശയായി പറഞ്ഞു. നെതന്യാഹുവിന്റെ മുന്‍പത്തെ വീഡിയോയില്‍ ഒരു കൈയ്യില്‍ ആറ് വിരലുകള്‍ കണ്ടെന്നും അത് എഐ നിര്‍മ്മിതമാണെന്നുമുള്ള പ്രചാരണത്തിന് അദ്ദേഹം മറുപടി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമറയ്ക്ക് മുന്നില്‍ രണ്ട് കൈകളും ഉയര്‍ത്തിക്കാട്ടി ‘നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ… എല്ലാം കൃത്യമാണ്,’ എന്ന് അദ്ദേഹം പരിഹസിച്ചു. നിങ്ങളുടെ ആത്മവിശ്വാസം എനിക്കും ഐഡിഎഫിനും മൊസാദിനും കരുത്ത് നല്‍കുന്നു. ഇറാനെതിരെ ഞങ്ങള്‍ ഇന്നും ശക്തമായ ആക്രമണങ്ങള്‍ തുടരുകയാണ്. ചില കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല, എന്ന് അദ്ദേഹം പറഞ്ഞു.
ശത്രുക്കളുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങള്‍ക്ക് സമീപം തുടരണമെന്നും അദ്ദേഹം ഇസ്രായേല്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.



