വീണ്ടും ഇസ്രായേൽ ആക്രമണം;11 മരണം, മന്ത്രാലയത്തിൽ അടക്കം ആക്രമണം

Spread the love

പശ്ചിമേഷ്യയില്‍ യുദ്ധാന്തരീക്ഷത്തിന് അയവില്ല. ഇന്നലെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ പതിനൊന്നുപേർ കൊല്ലപ്പെട്ടു.ഹൈഫയിലെ എണ്ണപ്പാടം ആക്രമിച്ച്‌ പൈപ്പ് ലൈനുകള്‍ കേടാക്കിയെന്നും ജനവാസ മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു.

അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ അടക്കമാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്.

ആണവ, ഊർജ്ജ കേന്ദ്രങ്ങളിലും പ്രതിരോധമന്ത്രാലയ ആസ്ഥാനത്തും ബോംബിട്ടു. ഇറാനില്‍ വെള്ളിയാഴ്ച മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 138 ആയി. ഇറാനിലെ ആയുധ നിർമ്മാണ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ളവർ എത്രയും വേഗം ഒഴിയണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. തകർക്കാനുള്ള കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് ആക്രമിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ആക്രമണം തുടരുമെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് പിൻമാറിയാല്‍ തങ്ങളും അതിനു തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.എസ് ബേസുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.