
ഉത്തരാഖണ്ഡില്‍വെച്ച് പരിചയം; കൃഷ്ണചന്ദ്രനില്‍ നിന്ന് യോഗ അഭ്യസിക്കാൻ കേരളത്തിലെത്തി ഒരുമിച്ച് ജീവിതം; ഇസ്രയേല്‍ വനിതയുടെ താമസം പോലീസും അറിഞ്ഞില്ല; കൊലപാതകം വിശ്വസിക്കാനാകാതെ അയല്‍ക്കാരും നാട്ടുകാരും…..!
കൊട്ടിയം: ജനസാന്ദ്രതയേറിയ സ്ഥലത്ത് പട്ടാപ്പകല്‍ നടന്ന കൊലപാതകം വിശ്വസിക്കാനാകാതെ അയല്‍ക്കാരും നാട്ടുകാരും.
പോലീസും ജനപ്രതിനിധികളുമൊക്കെ സ്ഥലത്തെത്തുമ്പോഴാണ് തൊട്ടടുത്തു നടന്ന കൊലപാതകം നാട്ടുകാരറിയുന്നത്.
ചെറുപുഞ്ചിരിയോടെ എല്ലാവരോടും സൗഹൃദം കാട്ടുന്ന വിദേശവനിതയെ നാട്ടുകാര്‍ക്കും ഏറെ ഇഷ്ടമായിരുന്നു.
ഭാഷ പ്രശ്നമായതിനാല്‍ സംസാരം കുറവായിരുന്നു.
ഇസ്രയേല്‍ സ്വദേശിയായ രാധ എന്നു വിളിക്കുന്ന സത്വാ(36)യെ ഒരുവര്‍ഷം മുമ്ബാണ് യോഗാചാര്യനായ കൃഷ്ണചന്ദ്രൻ (75) ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്.
ഉത്തരാഖണ്ഡില്‍വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. കൃഷ്ണചന്ദ്രനില്‍ നിന്ന് യോഗ അഭ്യസിക്കാൻ എത്തിയ സത്വാ പിന്നീട് ഇയാള്‍ക്കൊപ്പം താമസിക്കുന്നതിനാണ് കേരളത്തിലെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണചന്ദ്രന്റെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇരുവരും ഏറെ അടുപ്പത്തിലായിരുന്നതായി ഒപ്പം താമസിക്കുന്നവരും പറയുന്നു.