‘തങ്ങളുടെ സ്റ്റീല്‍ വ്യവസായ മേഖല ആക്രമിച്ചതിനുള്ള പ്രതികാരം’; ഇസ്രായേലിലെ സ്റ്റീല്‍ കോംപ്ലക്സ് ആക്രമിച്ച്‌ ഇറാൻ; സ്ഫോടനത്തെത്തുടർന്ന് വ്യവസായ സമുച്ചയത്തില്‍ തീപിടുത്തം; ഒരാള്‍ക്ക് പരിക്ക്; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങള്‍ അടച്ചു

Spread the love

ജെറുസലേം: ഇസ്രായേലിലെ നെഗെവ് മേഖലയിലുള്ള സ്റ്റീല്‍ കോംപ്ലക്സിന് നേരെ ഇറാൻ ആക്രമണം നടത്തി.

video
play-sharp-fill

ഇറാന്റെ സ്റ്റീല്‍ വ്യവസായ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി.
ഇസ്രായേലിന്റെ സൈനിക ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണം നടത്തിയത്.
സ്ഫോടനത്തെത്തുടർന്ന് വ്യവസായ സമുച്ചയത്തില്‍ തീപിടുത്തമുണ്ടായതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും കെമിക്കല്‍ ചോർച്ചയുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാൻ ആക്രമണങ്ങള്‍ രൂക്ഷമായി തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ അടച്ചു. ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഈ നടപടിയെന്ന് ഇസ്രായേല്‍ അധികൃതർ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതോടെ മേഖലയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുമെന്ന നിലപാടിലാണ് ഇറാൻ.