
ടെഹ്റാൻ: ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈല്‍ ആക്രമണം.
ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ ഈ നീക്കം നടത്തിയത്.
നഗരങ്ങളില്‍ ഇറാന്‍റെ മിസൈല്‍ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വൻ നാശനഷ്ടവും നിരവധി പേർക്ക് പരിക്കേറ്റു.
ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്. ഇറാൻ ആണവായുധം സ്വന്തമാക്കരുത് എന്ന പ്രധാന ലക്ഷ്യമാണ് അമേരിക്ക മുന്നില്‍ കാണുന്നതെന്നും വിറ്റ്കോഫ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുദ്ധലക്ഷ്യങ്ങള്‍ക്ക് അരികെയാണ് അമേരിക്കയെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി.
ഊർജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. രണ്ട് വൻകിട ഉരുക്ക് ശാലകള്‍, ഒരു പവർ സ്റ്റേഷൻ, സിവിലിയൻ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.



