ഇറാനിലെ നഗരങ്ങളില്‍ രാത്രി ആക്രമണം തുട‍ര്‍ന്ന് അമേരിക്കയും ഇസ്രയേലും; കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം; ലെബനനില്‍ മരണം 826

Spread the love

ടെഹ്റാൻ: ഇറാനിലെ പ്രധാന നഗരങ്ങളില്‍ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും.

video
play-sharp-fill

ഇസ്ഫഹാൻ പ്രവിശ്യയില്‍ വിവിധയിടങ്ങളിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ സൈനിക നടപടിയില്‍ ലെബനനില്‍ മരണം 826 ആയി.

അതിനിടെ, അയല്‍ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയില്‍ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർഗമെന്നും ഗള്‍ഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനം ആക്രമിക്കപ്പെടുകയായിരുന്നു. ഡ്രോണുകള്‍ അയച്ചാണ് ആക്രമണം ഉണ്ടായത്.

എന്നാല്‍ ആക്രമണത്തില്‍ ആർക്കും പരിക്കില്ലെന്നാണ് വിവരം. സൗദി അല്‍ ഖർജില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കി. മുന്നറിയിപ്പ് ലഭിച്ചാല്‍ പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയില്‍ ഇൻഡസ്ട്രി സോണില്‍ ഒരാള്‍ക്ക് പരിക്കേറ്റു.