
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗം ചേർന്നു. ഇന്നലെ വൈകുന്നേരമായിരുന്നു യോഗം.
ഇറാനില്‍ യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണവും ഗള്‍ഫ് മേഖലയിലെ യുഎസ് വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാൻ നടത്തുന്ന തിരിച്ചടിയും യോഗത്തില്‍ ചർച്ചയായി. യോഗത്തില്‍ യുദ്ധമേഖലകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയിയതായി യോഗത്തിന് ശേഷം ഔദ്യോഗിക പ്രസ്‌താവനയിലൂടെ കേന്ദ്രസർക്കാർ അറിയിച്ചു. യുദ്ധമേഖലയിലൂടെ യാത്രചെയ്യുന്ന ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും പരീക്ഷയ്‌ക്ക് ഹാജരാകേണ്ട വിദ്യാർത്ഥികളുടെ സാഹചര്യങ്ങളും യോഗം പ്രത്യേകമായി വിലയിരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘർഷങ്ങള്‍ എത്രയുംവേഗം അവസാനിപ്പിക്കണമെന്നും നയതന്ത്രചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുവരണമെന്നും യോഗം ആവശ്യപ്പെട്ടു.



