ഇസ്രായേൽ- ഇറാൻ സംഘർഷം;  വെടിനിർത്തൽ പ്രാബല്യത്തിൽ

Spread the love

ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാകുന്നു. ഇറാൻ – ഇസ്രയേല്‍ വെടിനിർത്തല്‍ അംഗീകരിച്ചു.

12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ചുകൊണ്ട് ഇറാനും ഇസ്രയേലിനുമിടയിൽ സമ്പൂർണ വെടിനിർത്തൽ നിലവിൽ വരുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തോടെയാണിത്.

ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തല്‍ നിലവില്‍ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണ്. വെടിനിർത്തല്‍ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഘട്ടങ്ങളിലായി സമ്ബൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, വെടിനിർത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്ബ് വരെ കനത്ത ആക്രമണമാണ് ഇറാനും ഇസ്രയേലും നടത്തിയത്. ഇസ്രയേലിലെ ബീർഷേബയില്‍ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. ടെഹ്റാൻ ലക്ഷ്യമിട്ട് ഇസ്രയേലും കനത്ത ആക്രമണം നടത്തി. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ വെടിനിർത്തല്‍ പ്രഖ്യാപനം.