
സ്വന്തം ലേഖിക
ഗാസ: ഇസ്രായേല്‍- ഹമാസ് സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു.
900 ഇസ്രായേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവൻ നഷ്ടമായത്.
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയില്‍ സമ്മതിച്ചു. ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവര്‍ത്തിച്ചു.
ഇതിനിടെ 11 അമേരിക്കൻ പൗരന്മാര് ഹമാസ് ആക്രണത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സ്ഥിരീകരിക്കാൻ കഴിയില്ല.
ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവര്‍ത്തിച്ചു.