ഇനി മണിക്കൂറുകള്‍ മാത്രം…! ഗാസയില്‍ സമാധാനം തിരികെ വരുന്നു; വെടിനിര്‍ത്തല്‍ കരാറിന്‍റെ ആദ്യഘട്ടത്തിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; 24 മണിക്കൂറിനുള്ളില്‍ വെടിനിർത്തല്‍ നിലവില്‍ വരും; 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ കൈമാറും

Spread the love

ടെല്‍അവീവ്: ഗാസയില്‍ സമാധാനം തിരികെ വരുന്നു.

വെടിനിർത്തല്‍ കരാറിന്റെ ആദ്യഘട്ടം ഇസ്രയേല്‍ മന്ത്രിസഭയും അംഗീകരിച്ചു.
ഇതോടെ 24 മണിക്കൂറിനുള്ളില്‍ വെടിനിർത്തല്‍ നിലവില്‍ വരും.72 മണിക്കൂറിനുള്ളില്‍ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും അറിയിച്ചു. ഇസ്രയേല്‍ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലില്‍ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇരുവരും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു. സമാധാന കരാറിന്‍റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയുടെ ചിലഭാഗങ്ങളില്‍ നിന്ന് പിന്മാറും.

ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും.