
ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഇസ്രയേല്‍ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയാനുമായി ഫോണില്‍ സംസാരിച്ചു.
സമീപകാല സംഘർഷങ്ങളില്‍ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുൻപ് സംഘർഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും ഇറാനോട് മോദി ആവശ്യപ്പെട്ടു.
തന്റെ എക്സ് അക്കൗണ്ടിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചർച്ച ചെയ്തു. സമീപകാല സംഘർഷങ്ങളില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകള്‍ തുടരണം” -പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.