ഇറാനിലെ പുതിയ ഭരണകൂടം തീവ്രവും അപകടകാരിയും; ഇസ്രയേലിന്റെ നിലനില്പിന് വെല്ലുവിളി; മുന്നറിയിപ്പുമായി ഐഡിഎഫ്

Spread the love

ജീവിറുസലേം: പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ മരണ ശേഷം ഇറാനില്‍ അധികാരമേറ്റ പുതിയ ഭരണകൂടം മുൻപുള്ളതിനെക്കാള്‍ തീവ്രവും അപകടകാരിയുമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) മുന്നറിയിപ്പ്.

video
play-sharp-fill

നിലവിലെ ഭരണ നേതൃത്വം ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (ഐ.ആർ.ജി.സി) കടുത്ത പ്രത്യയ ശാസ്ത്ര വാശിയുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്നും ഇത് രാജ്യത്തിന്റെ നിലനില്പിന് തന്നെ വലിയ വെല്ലുവിളിയാണെന്നുമാണ് ഇസ്രയേല്‍ പാർലമെന്റിന് ഐ.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയത്.

നാല്പത് ദിവസത്തിലേറെയായി തുടരുന്ന യുദ്ധം ആഗോള തലത്തില്‍ എണ്ണവിലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷവും അവിടുത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായെന്ന വിലയിരുത്തല്‍ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.