
സ്വന്തം ലേഖിക
കോട്ടയം: തുരുത്തിൽ താമ സിക്കുന്ന വീട്ടുടമ ചികിത്സ കിട്ടാതെ ഹൃദയ സ്തംഭനം മൂലം മരിച്ചു.
കോട്ടയം ഈരയിൽക്കടവ് പാലത്തിനു സമീപം താമസിക്കുന്ന നടുവത്ത ടിച്ചിറയിൽ എൻ.ജി. ദാസ് (62) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരയിൽക്കടവ് പാലത്തിനു താഴെ കൊടൂരാറിന് അരികിലാണ് ദാസിന്റെ വീട്. വീതി കുറഞ്ഞ ബണ്ട് റോഡിണ് ഇവിടെയുള്ളത്.
ഇന്നലെ പുലർച്ചെ 2നു ദാസിനു നെഞ്ചുവേദനയുണ്ടായി. സമീപമുള്ള സഹോദരന്റെ മകനും മറ്റുള്ളവരും ചേർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. റോഡ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ആറ്റിലൂടെ വള്ളത്തിലാണു കൊണ്ടുപോയത്.
പോള നിറഞ്ഞ ആറ്റിലൂടെ ഏറെ പ്രയാസപ്പെട്ടു തുഴഞ്ഞാണ് അക്കരയെത്തിച്ചത്. അവിടെനിന്ന് കാറിൽ ആദ്യം ജനറൽ ആശു പ്രതിയിലും പിന്നീടു മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു 10നു വീട്ടു വളപ്പിൽ ഭാര്യ: സതി. മകൾ: ശിവാനി.