play-sharp-fill
പ്രസവവേദന വരുമ്പോൾ എങ്ങിനെ സെക്‌സിലേർപ്പെടാം: ഇസ്ലാം മത പണ്ഡിതന്റെ വിവാദ പ്രസംഗം വൈറൽ; സോഷ്യൽ മീഡിയ എടുത്തലക്കിയ മത പണ്ഡതൻ രൂക്ഷവിമർശനത്തിൽ കുടുങ്ങി

പ്രസവവേദന വരുമ്പോൾ എങ്ങിനെ സെക്‌സിലേർപ്പെടാം: ഇസ്ലാം മത പണ്ഡിതന്റെ വിവാദ പ്രസംഗം വൈറൽ; സോഷ്യൽ മീഡിയ എടുത്തലക്കിയ മത പണ്ഡതൻ രൂക്ഷവിമർശനത്തിൽ കുടുങ്ങി

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: ഓരോ ദിവസവും മനുഷ്യന്റെ ജീവിതത്തിൽ ഏതൊക്കെ രീതിയിൽ ഇടപെടാമെന്നാണ് ഇപ്പോൾ മതം നോൽക്കുന്നത്.


ഓരോ ദിവസവും മത മേലധ്യക്ഷന്മാർ ഓരോ രീതിയിൽ പുതിയ പുതിയ നമ്പരുകളുമായാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവവേദന വരുമ്പോൾ എങ്ങനെ സെക്‌സിൽ ഏർപ്പെടാം എന്നതിനെക്കുറിച്ച് പ്രഭാഷണത്തിൽ ചർച്ച ചെയ്ത ഇസ്ലാം പണ്ഡിതനെതനാണ് ഇപ്പോൾ പുതിയ വിവാദം പിടിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഈ മത പണ്ഡിതനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്.

സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് പ്രഭാഷണത്തിലെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ആണധികാര ബോധത്തിന്റെ സംസാരമാണ് പണ്ഡിതന്റേതെന്ന് ആരോപിച്ചാണ് ഫെമിനിസ്റ്റുകളും പുരോഗമന ചിന്താഗതിക്കാരും പണ്ഡിതനെതിരെ വിമർശനം ഉന്നയിക്കുന്നത്.

‘പത്തുമാസമായ പ്രസവിക്കാൻ നിൽക്കുന്ന ഭാര്യയുമായി ബന്ധപ്പെടാൻ ഭർത്താവിന് തോന്നിയാൽ ഭാര്യ വഴങ്ങിക്കൊടുക്കണമെന്നാണ്’ പ്രവാചകൻ പഠിപ്പിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് പണ്ഡിതൻ ഈ വിവാദമായ സംഭവം വിശദീകരിക്കുന്നത്.

ഒരു സ്ത്രീയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾക്ക് വജൈനയ്ക്ക് പുറത്തേക്ക് ചിന്തിക്കാൻ കഴിയാത്തതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഈ വീഡിയോ പുറത്തു വന്നതോടെ, സമാനമായ മത പണ്ഡിതന്മാരുടെ ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ വീണ്ടും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.