play-sharp-fill
താലിബാന്‍ നേതാവിനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്

താലിബാന്‍ നേതാവിനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്

കാബൂള്‍: താലിബാൻ നേതാവ് റഹീമുള്ള ഹഖാനിയുടെ കൊലപാതകത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ഐ.എസ്.കെ.പി) അറിയിച്ചു.

കഴിഞ്ഞ മാസമാണ് റഹീമുള്ള ഹഖാനി ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളാണ് ഐ.എസ് പ്രൊപ്പഗാണ്ട വീഡിയോ ആയി പുറത്തുവിടാന്‍ ഒരുങ്ങുന്നത്. ഐ.എസ്.കെ.പിയുടെ മാധ്യമ വിഭാഗമായ അൽ അസൈം ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ താഴ്ത്തിക്കെട്ടാനും സലഫിസ്റ്റുകളുടെ പിന്തുണ നേടാനുമാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group