
ഇസ്ലാം മതം മാറാന്‍ നിര്‍ബന്ധിച്ച് ശല്യം ചെയ്തു ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനും കുടുംബവും അറസ്റ്റില്‍
സ്വന്തം ലേഖകൻ
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മതം മാറ്റത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവും കുടുംബവും അറസ്റ്റില്‍.
ഇന്‍ഡോറിലെ ഖുഡേല്‍ സ്വദേശിയായ അസ്മത് പട്ടേല്‍, പിതാവ് ഷാബില്‍ അലി, സഹോദരന്‍ ഹൈദര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അസ്മത്തിന്റെ മുഴുവന്‍ വീട്ടുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ അസ്മത്തിന്റെ മാതാവ് ഷാജഹാന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. ഇവര്‍ ഏറെ നാളായി ഒളിവിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജില്‍ വച്ചാണ് 18-കാരിയായ ഹിന്ദു പെണ്‍കുട്ടിയുമായി അസ്മത് അടുപ്പത്തിലാവുന്നത്. ഇരുവരും ഇഷ്ടത്തിലായതോടെ വിവാഹം കഴിക്കാന്‍ അസ്മത് നിര്‍ബന്ധിച്ചു. ഇതിനായി ഇസ്ലാമിലേക്ക് മതംമാറണമെന്നും അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ വന്ന് തട്ടിക്കൊണ്ടുപോകുമെന്നുമായിരുന്നു ഭീഷണി. ശേഷം പെണ്‍കുട്ടിയുടെ പിതാവിനെയും യുവാവ് ഇതേകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. അസ്മത്ത് സ്ഥിരമായി ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മനംനൊന്ത പെണ്‍കുട്ടി ഒടുവില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കാമുകന്റെ കുടുംബത്തിലേക്ക് പോലീസ് അന്വേഷണം നീണ്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.