
ഐ എസ് എല്ലിന്റെ പത്താം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സും ബംഗ്ലൂരു എഫ് സിയും തമ്മിൽ; രാത്രി 8 നാണ് മത്സരം.
സ്വന്തം ലേഖകൻ
കൊച്ചി : കഴിഞ്ഞ സീസണിലെ വിവാദമായ പ്ലേഓഫിന്റെ പകരം വീട്ടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ് ടീമും മഞ്ഞപ്പടയും. ഐഎസ്എല്ലിന്റെ ചിര വൈരികളായ ബംഗളൂരുവും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇന്ന് രാത്രി 8ന് കലൂർ സ്റ്റേഡിയം സാക്ഷിയാകും.
വിവാദ പ്ലെയോഫിന്റെ വിലക്കിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കുമനോവിച്ച് കളി വീക്ഷിക്കും. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നാല് കളികളിൽ കോച്ചിന് വിലക്കുണ്ട്. സുനിൽ ചേത്രിയുടെ സാന്നിധ്യം ഇല്ലാതെയാണ് ബംഗളൂരു കളത്തിൽ ഇറങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ് പൂർണ്ണമായും പരിക്കിൽ നിന്നും മുക്തനാകാത്തതിനാൽ ഇന്ന് കളത്തിൽ ഇറങ്ങുന്ന കാര്യം സംശയത്തിലാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമൻ എന്നറിയപ്പെടുന്ന മഞ്ഞപ്പട ഇന്ന് കലൂർ സ്റ്റേഡിയം മഞ്ഞകടലാക്കും.
കഴിഞ്ഞ സീസണിൽ പാളിയെ പ്രതിരോധം ഉറപ്പിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. മോഹനനിൽ നിന്നും വന്ന ഡിഫൻഡർ പ്രീതം കോട്ടലിന്റെ ബ്ലാസ്റ്റേഴ്സിനായുള്ള ആദ്യം മത്സരമാണ് ഇത്.