ഐഎസ്‌എൽ: വിജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ സമനില

Spread the love

സ്വന്തം ലേഖകൻ
വാസ്കോഡഗാമ: ഐഎസ്‌എല്ലില്‍ സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ സമനില.

ഇരു ടീമുകളും ഓരോ ഗോള്‍ നേടി. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് മഞ്ഞപ്പട തോല്‍വിയറിയാതെ മടങ്ങുന്നത്.

മുംബൈ സിറ്റിയെയും ചെന്നൈയിന്‍ എഫ്‌സിയെയും തറപറ്റിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയത്. ആല്‍വാരോ വാസ്‌ക്വേസും പെരേര ഡയസും ആക്രമണത്തില്‍ തുടരുന്ന 4-4-2 ശൈലി ഇവാന്‍ വുകോമനോവിച്ച്‌ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കളി തുടങ്ങി 14-ാം മിനുറ്റില്‍ ഗോളി ഗില്ലിനെ പരീക്ഷിച്ച്‌ ഗ്രെഗ് സ്റ്റെവാര്‍ട്ട് ബ്ലാസ്റ്റേഴ്‌സിനെ വേദനപ്പിച്ചു.

എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വല ചലിപ്പിച്ച മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് 27-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. സീസണില്‍ സഹലിന്‍റെ നാലാം ഗോളാണിത്. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍.

സമനിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാമതെത്തി. 13 പോയിന്‍റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷ‌ഡ്‌പൂര്‍ രണ്ടാമതുണ്ട്.