play-sharp-fill
ഐ.എസിൽ ചേർന്ന മലപ്പുറം സ്വദേശി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: ഇനിയും ബാക്കി അറുപതിലേറെ മലയാളികൾ; അഫ്ഗാനിൽ ഐ.എസിനു വേണ്ടി ചാകാൻ തയ്യാറായി മലയാളി സംഘം

ഐ.എസിൽ ചേർന്ന മലപ്പുറം സ്വദേശി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: ഇനിയും ബാക്കി അറുപതിലേറെ മലയാളികൾ; അഫ്ഗാനിൽ ഐ.എസിനു വേണ്ടി ചാകാൻ തയ്യാറായി മലയാളി സംഘം

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: ഐഎസിൽ ചേർന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇയാളെ കൂടാതെ അറുപതിലേറെ മലയാളികൾ ഇപ്പോഴും ഐ.എസിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.  മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായുള്ള സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. വാട്സ്ആപ് വഴിയാണ് സന്ദേശം ലഭിച്ചത്. അപരിചിതമായൊരു നമ്ബറിൽ നിന്നാണ് മുഹമ്മദ് മുഹ്സിന്റെ വീട്ടുകാർക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കൻ സേനയുടെ ആക്രമണത്തിൽ നിങ്ങളുടെ സഹോദരൻ രക്തസാക്ഷിത്വം വരിച്ചതായും അവന്റെ ആഗ്രഹം അല്ലാഹു നിറവേറ്റി കൊടുത്തതായും സന്ദേശത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ പൊലീസിനോട് പറയരുതെന്നും അവർ വീട്ടിൽ നിരന്തരം കയറിയിറങ്ങി ശല്യപ്പെടുത്തുമെന്നും നിങ്ങളുടെ സഹോദരൻ അത് ആഗ്രഹിക്കുന്നില്ലെന്നും സന്ദേശത്തിലുണ്ട്.

2017 ഓക്ടോബറിലാണ് മുഹമ്മദ് മുഹ്സിൻ ഐഎസിൽ ചേർന്നത്. ഐഎസിന്റെ പ്രധാന നേതാക്കളിലൊരാളും പാകിസ്ഥാൻകാരനുമായിരുന്ന കൊല്ലപ്പെട്ട ഹുസൈഫ അൽ ബകിസ്താനി വഴിയായിരുന്നു മുഹമ്മദ് മുഹ്സിൻ ഐഎസിലെത്തിയത്.
കേരളത്തിൽ നിന്നുള്ള 60 പേർ എ.എസിനു വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നതായി മുഹമ്മദ് മുഹ്സിൻ മരിച്ചതായി ബന്ധുക്കൾക്ക് കിട്ടിയ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

‘കുറച്ചു വർഷങ്ങൾക്കിടയിൽ 98 പേരാണ് ഐ.എസിൽ ചേർന്നത്. ഇതിൽ 38 പേർ കൊല്ലപ്പെട്ടു. 60 പേർ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെ’ന്നാണ് സന്ദേശത്തിൽ പറയുന്നത്.

അഫ്ഗാനിസ്ഥാനിലുള്ള ഐ.എസ് കമാൻഡർ ഹുസൈഫ അൽ ബാകിസ്താനി വഴിയാണ് മുഹ്സിൻ ഐ.എസിൽ ചേർന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയ വിവരം. കോളേജിൽ നിന്ന് വിനോദയാത്രയ്ക്കെന്ന വ്യാജേന 2017-ൽ വീട്ടിൽ നിന്നു പോയ മുഹ്‌സിനെ പിന്നീട് കാണാതാകുകയായിരുന്നു. അതേവർഷം ഒക്ടോബറിലാണ് ഇയാൾ ഐ.എസിൽ ചേർന്നെന്ന സന്ദേശം വീട്ടുകാർക്കു ലഭിച്ചത്.

തൃശ്ശൂരിലെ എൻജിനിയറിങ് കോളേജിൽ നാലാംവർഷ മെക്കാനിക്കൽ വിദ്യാർഥിയായിരുന്നു മുഹ്‌സിൻ. കോളേജിൽ നിന്ന് തിരികെ വീട്ടിലെത്തിയാലും മുറിയടച്ച് ഇന്റർനെറ്റിലായിരുന്നു അധിക നേരവും സമയം ചിലവഴിച്ചിരുന്നത്. ഇതുവഴിയാണ് ഐ.എസുമായി ബന്ധപ്പെട്ടതെന്നാണ് സൂചന.