video
play-sharp-fill

ഇസയ്ക്ക് കൂട്ടായി  കുഞ്ഞനിയനെത്തി ; ടോവിനോ തോമസ് വീണ്ടും അച്ഛനായി

ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയനെത്തി ; ടോവിനോ തോമസ് വീണ്ടും അച്ഛനായി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നടൻ ടോവിനോ തോമസ് വീണ്ടും അച്ഛനായി. താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ടോവിനോ അറിയിച്ചത്.

ടൊവിനോയുടേയും ഭാര്യയെ ലിഡിയയുടേയും ആദ്യത്തെ കൺമണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തുവർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടോവിനോ ലിഡിയയെ വിവാഹം ചെയ്തത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് മുൻപൊരിക്കൽ താരം പറഞ്ഞിരുന്നു.

ഏറെ നാൾ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും ടോവിനോ ആരാധകരുമായി പങ്കുവച്ചിരുന്നു.