അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐസിസ് ഭീകരന്‍ നജീബ് അല്‍ഹിന്ദി പൊന്മളയില്‍ നിന്ന് കാണാതായ എംടെക് വിദ്യാര്‍ത്ഥിയോ…? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റെതെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐസിസ് ഭീകരന്‍ നജീബ് അല്‍ഹിന്ദി പൊന്മളയില്‍ നിന്ന് കാണാതായ എംടെക് വിദ്യാര്‍ത്ഥിയാണെന്ന് സംശയം.

അഞ്ച് വര്‍ഷം മുന്‍പാണ് യുവാവിനെ കാണാതായത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റെത് തന്നെയാണെന്നും എന്നാല്‍ കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017ലാണ് വെല്ലൂര്‍ കോളേജില്‍ എംടെക് വിദ്യാര്‍ത്ഥിയായിരുന്ന മകനെ കാണാനില്ലെന്ന് കാണിച്ച്‌ നജീബിന്റെ മാതാവ് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കാണാതാകുമ്പോള്‍ 23 വയസായിരുന്നു.

കോളേജില്‍ നിന്നാണ് യുവാവിനെ കാണാതായത്. ഇയാള്‍ക്കെതിരെ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

നജീബ് ഐസിസില്‍ ചേര്‍ന്നതായും കൊല്ലപ്പെട്ടതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോള്‍ വീണ്ടും ഐസിസ് മുഖപത്രത്തില്‍ വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഐസിസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രമായ ‘ വോയിസ് ഒഫ് ഖൊറാസന്‍ ‘ ആണ് മരണവാര്‍ത്ത ചിത്രം സഹിതം പുറത്തുവിട്ടത്.