video
play-sharp-fill

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി ഉൾപ്പെടെ മൂന്നുപേരെ എൻ ഐ എ അറസ്റ്റ് ചെയ്തു ; മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ്

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി ഉൾപ്പെടെ മൂന്നുപേരെ എൻ ഐ എ അറസ്റ്റ് ചെയ്തു ; മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എൻ ഐ എ സംഘം. കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തിൽ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ എട്ടിടങ്ങളിലും, ബെംഗളൂരുവിൽ രണ്ടും ഡൽഹിയിൽ ഒരിടത്തുമായിരുന്നു റെയ്ഡ്.

പാക്കിസ്ഥാൻ സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും, ഓൺലൈൻ വഴി പരിശീലനം നൽകുകയും  പ്രാദേശിക ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നുവെന്നും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളിയായ മുഹമ്മദ് അമീനും സംഘവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും നിർണായകമായ രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചു. കണ്ണൂർ താണെയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ പരിശോധന തുടരുകയാണ്. എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.

ഡൽഹിയിൽ ജാഫറാബാദിലും ബെംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. രണ്ട് ദിവസം മുമ്പ് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.

എന്നാൽ കണ്ണൂരിൽ നടക്കുന്ന എൻ ഐ എ റെയ്ഡുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ലെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സെക്രട്ടറി സി സി അനസ് പ്രസ്താവനയിലൂടെ അറിയിച്ചു.