
‘എല്ലാ ഐസ്ക്രീമുകളും ഐസ്ക്രീമല്ല’ ; ചൂടുകാലത്ത് ഐസ്ക്രീം കഴിക്കുന്നത് നല്ലതാണോ?
ചൂട് കൂടുലുള്ളപ്പോൾ നമ്മൾ തണുത്തതെന്തെങ്കിലും കഴിക്കാറോ കുടിക്കാറോ ഒക്കെയാണ് പതിവല്ലെ.. നല്ല നിറവും മണവുമൊക്കെയുള്ള ഐസ്ക്രീം ആണ് തണുപ്പത്ത് പലരുടേയും ഫേവറേയ്റ്റ്. എന്നാൽ ഇവ യഥാർത്ഥത്തിൽ ചൂട് കുറയ്ക്കുന്നുണ്ടോ? ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ് ഐസ്ക്രീം. പോരെങ്കിൽ നാവിനെ കോച്ചിപിടിപ്പിക്കുന്ന തണുപ്പും.
അനിയന്ത്രിതമായ ഐസ്ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്. ഭക്ഷണത്തിലെ പോഷകങ്ങൾ വിഘടിപ്പിച്ച് കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്ന സമയത്താണ് ചൂട് ഉണ്ടാകുന്നത്. തണുപ്പുള്ള വേളയിൽ ഇത് നമുക്ക് ആശ്വാസകരമാണ്. എന്നാൽ ചൂടുകാലത്ത് ഇത് കൂടുതൽ ചൂടുണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങും. ഇവിടെയാണ് തണുപ്പിനായി ഐസ്‌ക്രീം കഴിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് പരിശോധിക്കേണ്ടത്.
താത്കാലികമായി തോന്നുന്ന തണുപ്പ് ഐസ്‌ക്രീമിലെ പോഷകങ്ങൾ ഊർജ്ജമായി മാറുന്ന പ്രക്രിയയിൽ ഇല്ലാതാകുന്നു. കൂടുതൽ കലോറിയുള്ള ഐസ്‌ക്രീം ദഹിക്കുമ്പോൾ യഥാർത്ഥത്തിൽ ശരീരത്തിൽ ചൂട് കൂടുകയാണ് ചെയ്യുന്നത്. ഇനി തണുത്ത പാനീയങ്ങളുടെ കാര്യമെടുക്കാം. ഇവിടെയും പാനീയങ്ങളുടെ കലോറിയനുസരിച്ചായിരിക്കും താത്കാലികമായ തണുപ്പ് അതുണ്ടാക്കുന്ന ചൂടിനെ അതിജീവിക്കുമോ എന്നകാര്യം നിശ്ചയിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടിയ കലോറിയുള്ളവ ചൂടുകൂട്ടുമെന്ന് ചുരുക്കം. കുറഞ്ഞ അളവിൽ വയറിലെത്തുന്ന പാനീയത്തിന്റെ തണുപ്പ് പെട്ടെന്ന് തന്നെ ശരീരത്തിലെ ചൂട് കൊണ്ട് നഷ്ടപ്പെടും. എന്നാൽ കൂടിയ അളവിൽ തണുത്ത ശുദ്ധജലം കുടിക്കുമ്പോൾ കുറച്ച് മെച്ചമുണ്ട്. കാരണം, അത് രക്തചംക്രമണത്തെ മന്ദഗതിയിലാക്കുന്നു. അതുവഴി ചൂട് മറ്റിടത്തേക്ക് പകരുന്നത് സാവധാനമാക്കുന്നു.
പല തരം ഐസ്ക്രീമുകൾ ഇന്ന് വിപണിയിലുണ്ട്. ‘എല്ലാ ഐസ്ക്രീമുകളും ഐസ്ക്രീമല്ല’ എന്ന കാര്യം മറക്കരുത്. നിറങ്ങൾക്കൊണ്ടും രുചിക്കൊണ്ടും ഏറെ ആകർഷകമാണ് പലതും. തീരെ വില കുറഞ്ഞവ തിരഞ്ഞെടുക്കാതെ, അംഗീകൃത ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങുന്നതാണു നല്ലത്. ഐസ്ക്രീമിനൊപ്പം പഴങ്ങൾകൂടി ചേർത്ത ഫ്രൂട്ട്സാലഡ് പോലുള്ളത് കഴിക്കുന്നതാണു മെച്ചം. ഇതിലൂടെ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബറുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി ശരീരത്തിനു ലഭിക്കും. ഐസ്ക്രീമിനെ ആകർഷകമാക്കാൻ കൃത്രിമ നിറങ്ങൾ ചേർക്കുന്നുണ്ട്. ഇവ കാൻസർപോലുള്ള മാരകരോഗങ്ങൾക്കു കാരണമാകും.
സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നതിനും ദോഷഫലങ്ങളുണ്ട്. മധുരത്തോടുള്ള പ്രത്യേക താൽപര്യം സെറോട്ടോണിൻ എന്ന രാസസന്ദേശവാഹകനെ കൂടുതലായി ഉൽപാദിപ്പിക്കുന്നു. ഇത് ഉന്മേഷവും ഉത്തേജനവും ശരീരത്തിന് സമ്മാനിക്കുമെങ്കിലും ഇവ അത്ര നല്ലതല്ല. മധുരം അമിതമായി കഴിക്കുന്നത് പഠനവൈകല്യം, സ്വഭാവദൂഷ്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്ക് വഴിവയ്ക്കാം. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പൊണ്ണത്തടിമാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും