
ഐഎസ് തലവനായിരുന്ന അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് കോടതി
ബാഗ്ദാദ്: ഐഎസ് തലവനായിരുന്ന അബൂബക്കർ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി.
ഭീകരവാദ സംഘടനയുമായുള്ള പങ്കും യസീദി സ്ത്രീകളെ തടങ്കലില്‍ വച്ചതിനുമാണ് ഇറാഖി കോടതി വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറൻ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്.
വടക്കൻ ഇറാഖിലെ സിൻജാറില്‍ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലില്‍ പാർപ്പിക്കാൻ മൊസൂളിലെ വീട് ഉപയോഗിച്ചതിനും ഐഎസുമായി സഹകരിച്ചുവെന്നും പ്രൊസിക്യൂഷൻ ആരോപിച്ചു. ഇവരുടെ പേര് കോടതി പറഞ്ഞില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്മ മുഹമ്മദ് എന്നാണ് ഇവരുടെ പേരെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ ഇവരെ തൂക്കിലേറ്റും. അഞ്ച് വർഷം മുൻപാണ് പ്രത്യേക ഓപ്പറേഷനിലൂടെ ബാഗ്ദാദിയെ യുഎസ് സേന വധിച്ചത്.
തുർക്കിയില്‍ തടവിലാക്കപ്പെട്ട അല്‍ ബാഗ്ദാദിയുടെ കുടുംബത്തിലെ ചിലരെ തിരിച്ചയച്ചതായി ഫെബ്രുവരിയില്‍ ഇറാഖ് പ്രഖ്യാപിച്ചിരുന്നു.